വരകുന്ന് എഡിഎസ് ഓഫീസ് സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു

.
കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സൗത്ത് സിഡിഎസിന്റെ നേതൃത്വത്തിൽ വരകുന്ന് എഡിഎസ് ഓഫീസ് നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു. സിറ്റി മിഷൻ മാനേജർ തുഷാര എം, ചലനം മെൻറ്റർ ഷീല വേണുഗോപാൽ, ഐആർ ജി അംഗം സ്വാതി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സിഡിഎസ് ചെയർപേഴ്സൺ വിബിന കെ കെ സ്വാഗതവും സിഡിഎസ് മെമ്പർ തങ്ക നന്ദിയും പറഞ്ഞു.

