കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ പഠനസാമഗ്രികൾ വിതരണം ചെയ്തു

കൊയിലാണ്ടി നഗരസഭാ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ അതിദരിദ്ര വിഭാഗത്തിൽപ്പെട്ട മക്കൾക്കുള്ള പഠനസാമഗ്രികൾ വിതരണം ചെയ്തു. കുട്ടികൾക്ക് സാധനങ്ങൾ നൽകികൊണ്ട് ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു.

കുടുംബശ്രീ മെമ്പർ സെക്രട്ടറി രമിതാ വി പദ്ധതി വിശദീകരണം നടത്തി. കൗൺസിലർമാരായിട്ടുള്ള രാജീവൻ, സുധ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നോർത്ത് സിഡി എസ് ചെയർപേഴ്സൺ ഇന്ദുലേഖ സ്വാഗതവും സൗത്ത് സിഡിഎസ് ചെയർപേഴ്സൺ വിബിന കെ കെ നന്ദിയും പറഞ്ഞു.

