KOYILANDY DIARY

The Perfect News Portal

പേരാമ്പ്ര പഴയ മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്ന് എസ്.ടി.യു

പേരാമ്പ്ര: പേരാമ്പ്ര പഴയ മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്ന് എസ്ടിയു പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പത്രസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. പഴയ മാര്‍ക്കറ്റ് എന്നും പഴയമാര്‍ക്കറ്റ് തന്നെ. മലയോര മേഖലയില്‍ നിന്നു പോലും ആളുകള്‍ കച്ചവടത്തിനെത്തുന്ന പ്രധാന ഇടം ആണ് ഇത്. എന്നാല്‍ പഴയ കാലത്തിന്റെ ഓര്‍മകള്‍ പേറി നിലം പൊത്താറായ കെട്ടിടങ്ങളും മാലിന്യകുമ്പരങ്ങളുമായാണ് ഇന്നും പേരാമ്പ്ര മാര്‍ക്കറ്റ് നിലകൊള്ളുന്നതെന്ന് എസ്.ടി,യു പറഞ്ഞു. മഴക്കാലംകൂടി ആയതോടെ മാലിന്യകൂമ്പരത്തില്‍ നിന്നും പുറത്തേയ്ക്ക് ഒഴുകുന്ന വെള്ളത്തിലൂടെയാണ് കാൽനട യാത്രയും.
പരിസരത്ത് പച്ചക്കറി സാധനങ്ങളും മറ്റും വില്‍പ്പന നടത്തുന്നതും അശാസ്ത്രീയമായ രീതിയില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ടതും പലതരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുമെന്നും എസ്ടിയു ഭാരവാഹികള്‍ പറയുന്നു.
മാര്‍ക്കറ്റിനകത്ത് മലിനജലം കെട്ടി നില്‍കുന്ന അവസ്ഥ ഇല്ലാതാക്കി ടൈല്‍ പതിച്ച് വൃത്തിയുള്ളതാക്കി മാറ്റണമെന്നുമാണ് എസ്ടിയുവിന്റെ ആവശ്യം. വാര്‍ത്താ സമ്മേളനത്തില്‍ എസ്ടിയു പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് പി.കെ. റഹീം, ജനറല്‍ സെക്രട്ടറി അസീസ് കുന്നത്, വൈസ് പ്രസിഡണ്ട് ചന്ദ്രന്‍ കല്ലൂര്‍, ട്രഷറര്‍ മുജീബ് കോമത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Advertisements