തിക്കോടിയിൽ അടിപ്പാതക്കുവേണ്ടിയുള്ള സമരം അക്രമത്തിൽ കലാശിച്ചു: സമരസമിതി നേതാക്കളെ അറസ്റ്റ് ചെയ്തു
തിക്കോടിയിൽ അടിപ്പാതക്കുവേണ്ടിയുള്ള സമരത്തിനിടെ പോലീസും സമരസമിതിക്കാരും തമ്മിൽ സംഘർഷം. നിരവധി പേർക്ക് പരിക്ക്. പതിനഞ്ചോളം പേരെ പരിക്കേറ്റ് കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽപേർക്ക് പരിക്കേറ്റതായാണ് അറിയുന്നത്. പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ള സമരസമിതി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. നിർമ്മാണ പ്രവർത്തി തടയാൻ ശ്രമിച്ചതോടെയാണ് പോലീസ് നടപടി ഉണ്ടായത്. ശക്തമായ സമരവുമായി നീങ്ങിയതോടെ പോലീസ് സമരപ്പന്തൽ പൊളിച്ചു നീക്കുകയായിരുന്നു. തുടർന്നാണ് സംഘർഷത്തിൽ കലാശിച്ചത്.
.

.
തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, സ്റ്റാന്റിങ് കമ്മിറ്റി അംഗം ആർ. വിശ്വൻ, പഞ്ചായത്തംഗങ്ങളായ ഷക്കീല, സന്തോഷ് തിക്കോടി, സി.പി.ഐഎം തിക്കോടി ലോക്കൽ സെക്രട്ടറി കളത്തിൽ ബിജു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ.ടി. വിനോദൻ, മണ്ഡലം പ്രസിഡണ്ട് ജയചന്ദ്രൻ, ആക്ഷൻ കമ്മിറ്റി കൺവീനർ വി.വി സുരേഷ്, നാരായണൻ, റഫീഖ്, ശശി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
