KOYILANDY DIARY

The Perfect News Portal

രാത്രി 11നുശേഷം മദ്യം വിൽക്കുന്ന ബാറുകൾക്കെതിരെ കർശന നടപടി

കൊച്ചി: രാത്രി 11നുശേഷം മദ്യം വിൽക്കുന്ന ബാറുകൾക്കെതിരെ കർശന നടപടിക്കൊരുങ്ങി കൊച്ചി സിറ്റി പൊലീസ്. പകൽ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തനസമയം. നഗരത്തിലെ പല ബാറുകളും അനുവദനീയ സമയത്തിനുശേഷവും പ്രവർത്തിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. ഈ ബാറുകൾക്കെതിരെ ലൈസൻസ് റദ്ദാക്കലുൾപ്പെടെ നടപടി സ്വീകരിക്കുമെന്ന് എറണാകുളം സെൻട്രൽ എസിപി വി കെ രാജു പറഞ്ഞു.

അതേസമയം കതൃക്കടവ് – തമ്മനം റോഡിലെ ഇടശേരി ബാറിനുമുന്നിലുണ്ടായ വെടിവയ്‌പിൽ അഞ്ചാംപ്രതി കളമശേരി സ്വദേശി മനു പിടിയിലായി. കളമശേരിയിൽനിന്നാണ് ഇയാളെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിരവധി കേസുകളിൽ പ്രതിയാണ് മനു. കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ നാലായി. ഒന്നാംപ്രതി ഉൾപ്പെടെയുള്ളവരെ ഒളിവിൽ കഴിയാൻ സഹായിച്ച മൂന്നുപേരെക്കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെയും മനുവിനെയും ചോദ്യം ചെയ്തുവരുന്നു. ഒന്നാംപ്രതിക്കായി പരിശോധന തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Advertisements

ലൈസൻസ് നിബന്ധനകൾ ലംഘിച്ച് മദ്യവിൽപ്പന നടത്തിയതിന് കതൃക്കടവ് ഇടശേരി ബാറിനെതിരെ പൊലീസ് കേസെടുത്തു. അബ്കാരി ലൈസൻസിലെ നിബന്ധനകൾപ്രകാരം രാത്രി 11നുശേഷം മദ്യവിൽപ്പന പാടില്ല. ഇത് ലംഘിച്ചെന്ന്‌ വ്യക്തമായതോടെയാണ് ലൈസൻസിക്കെതിരെ കേസെടുത്തത്. ബാറിലെ സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പൊലീസ് ശേഖരിച്ചിരുന്നു. ഞായറാഴ്ച രാത്രി 11.30-നാണ് കതൃക്കടവിലെ ബാറിൽ സംഘർഷമുണ്ടായത്. വെടിവയ്‌പിൽ മൂന്ന് ബാർ ജീവനക്കാർക്ക് പരിക്കേറ്റിരുന്നു.

Advertisements