പയ്യോളി റെയിൽവെ ലെവൽ ക്രോസിംഗ് (രണ്ടാം രണ്ടാം ഗേറ്റ്) അടച്ചിടുന്നു.
പയ്യോളി റെയിൽവെ ലെവൽ ക്രോസിംഗ് (രണ്ടാ രണ്ടാം ഗേറ്റ്) (ഗേറ്റ് നമ്പർ 211) അടച്ചിടുന്നു. റെയിൽവെയുടെ അറ്റകുറ്റ പണികൾക്കായി ഡിസംബർ 21ന് രാവിലെ 7 മണി മുതൽ 22-ാം തിയ്യതി വൈകീട്ട് 6 മണിവരെയാണ് അടച്ചിടുകയെന്ന് ദക്ഷിണ റെയിൽവെ സീനിയർ സെക്ഷൻ എഞ്ചിനീയറുടെ ഓഫീസിൽ നിന്ന് അറിയിച്ചു.

അടച്ചിടുന്ന സമയത്ത് വാഹനങ്ങൾ മറ്റ് ലെവൽ ക്രോസിംഗുകൾ വഴി തിരിച്ചുവിടണമെന്നും ജനങ്ങൾ സഹകരി്കകണമെന്നും അധികൃതർ അറിയിച്ചു. ഇത്സംബന്ധിച്ച് ഗെയിറ്റിൽ അധികൃതർ നോട്ടീസ് പരിച്ചിരിക്കുകയാണ്.


