KOYILANDY DIARY.COM

The Perfect News Portal

12കാരിയായ ബാലികയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 113 വർഷം തടവും 3,25,000 രൂപ പിഴയും

.

ചങ്ങനാശേരി: 12കാരിയായ ബാലികയെ ലൈംഗികമായി ചൂഷണം ചെയ്ത രണ്ടാനച്ഛന് 113 വർഷം തടവും 3,25,000 രൂപ പിഴയും. തൃശൂർ സ്വദേശിയെയാണ് ശിക്ഷിച്ചത്. ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് പി എസ് സൈമൺ ആണ് ശിക്ഷ വിധിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ 7 വർഷവും 6 മാസവും കൂടുതൽ തടവ് അധികമായി അനുഭവിക്കണം.

 

2023ൽ മണിമല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണിത്. മണിമല പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന ബി ഷാജിമോൻ, വി കെ ജയപ്രകാശ്‌ എന്നിവർക്കായിരുന്നു കേസിന്റെ അന്വേഷണ ചുമതല. 28 സാക്ഷികളും 55 പ്രമാണങ്ങളും 8 തൊണ്ടിമുതലും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി എസ് മനോജ് ഹാജരായി.

Advertisements

 

Share news