സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 24 മുതൽ
.
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് നടക്കും. ഒക്ടോബർ 24 മുതൽ 29 വരെ നടക്കുന്ന കായികമേളയ്ക്ക് എൻഐടി ഗ്രൗണ്ട് മുഖ്യവേദിയാകും. സ്കൂൾ കായിക മാമാങ്കത്തിൽ 10,000ത്തിലേറെ വിദ്യാർത്ഥികൾ വിവിധ മത്സരയിനങ്ങളിൽ പങ്കെടുക്കും. 14,17,19 കാറ്റഗറികളിലായാണ് മത്സരം നടക്കുന്നത്.

ഈ മാസം ആറാം തീയതി കായികമേളയുടെ സംഘാടക സമിതിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ നിർവഹിക്കും. നീണ്ട 11 വർഷത്തിന് ശേഷമാണ് കോഴിക്കോട് വീണ്ടും കായികമേളയ്ക്ക് വേദിയാകുന്നത്. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന കായികമേളയിൽ തിരുവനന്തപുരം തന്നെയാണ് സ്വർണക്കപ്പ് സ്വന്തമാക്കിയത്. 1825 പോയിന്റ് നേട്ടത്തോടെയായിരുന്നു തലസ്ഥാന നഗരി വിജയകൊടി പാറിച്ചത്.




