KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന ബജറ്റ്: ശബരിമല മാസ്റ്റർ പ്ലാനിനും പമ്പാ ശുചീകരണത്തിനും ബജറ്റിൽ 30 കോടി രൂപ വീതം

.

ശബരിമലയുടെ വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വലിയ പ്രാധാന്യം നൽകുന്നതാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റ്. തീർത്ഥാടകർക്ക് സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും സന്നിധാനം, പമ്പ, നിലക്കൽ എന്നിവയുടെ വികസനത്തിനുമായി ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതിയുടെ വിഹിതം 30 കോടി രൂപയായി ഉയർത്തിയതായി മന്ത്രി അറിയിച്ചു.

 

പമ്പാ നദിയെ മാലിന്യമുക്തമാക്കുന്നതിനായുള്ള ‘ക്ലീൻ പമ്പ’ പദ്ധതിക്കായി 30 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. അതേസമയം നികുതിയേതര വരുമാനത്തിൽ കേരളത്തിൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായത് വൻ കുതിച്ചുചാട്ടമാണ്. ഇടത് സർക്കാരിൻ്റെ ഇച്ഛാശക്തി കൊണ്ടാണ് കേരളത്തിന് വലിയ നേട്ടങ്ങള്‍ കൈവരിക്കാനായത്.

Advertisements

 

തനത് വരുമാനത്തിൽ വലിയ വർധനവുണ്ടായി. കേരളത്തിലെ നികുതി വരുമാന വർധനവ് 1.27 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ 5 വർഷം കൊണ്ട് 1.52 ലക്ഷം കോടി പിരിച്ചെടുക്കാനും സംസ്ഥാനത്തിനായി. 169547 കോടി രൂപയാണ് സർക്കാരിൻറെ ചെലവെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

Share news