KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങൾ പിടികൂടി

കൊയിലാണ്ടിയിൽ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങൾ പിടികൂടി. ഗാമ കിച്ചൻ, ലാമാസ് കിച്ചൻ, പെട്രാസ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്. നഗരസഭ ആരോഗ്യ വിഭാഗത്തിൻറെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും പിടിച്ചെടുത്തത്.
നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ രാവിലെ 7 മണി മുതൽ നഗരത്തിലെ പത്തോളം ഹോട്ടലുകളിൽ പരിശോധന നടത്തിയതിൽ 3 ഹോട്ടലുകളിൽ നിന്നാണ് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാരസാധനങ്ങൾ പിടിച്ചെടുത്തത്.
പരിശോധനയിൽ നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി കെ സതീഷ് കുമാർ, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രദീപൻ മരുതേരി, കെ റിഷാദ് പബ്ലിക് ഇൻസ്പെക്ടർമാരായ ജമീഷ് പി, ലിജോയ് എൽ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി അറിയിച്ചു.
Share news