പ്രശസ്തമായ മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം സമാപിച്ചു

ഉള്ളിയേരി: പ്രശസ്തമായ മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം സമാപിച്ചു. ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് ആയിരുന്നു. പുലർച്ച ഗണപതി ഹോമം, ഉദയം മുതൽ അസ്തമയം വരെ അഖണ്ഡനാമ ജപം. ഉച്ചക്ക് ഭഗവന്റെ പിറനാൾ സദ്യ കഴിക്കാൻ ദുരസ്ഥലങ്ങളിൽ പോലും ഭക്തർ എത്തി.

വൈകീട്ട് ഉള്ളിയേരി കന്മന കരിയാത്തൻ ക്ഷേത്രത്തിൽ നിന്നുംആരംഭിച്ച ശോഭയാത്ര ക്ഷേത്രത്തിൽ സമാപിച്ചു. സന്ധ്യക്ക് ദീപാരാധന, ചുറ്റുവിളക്ക്, പായസ വിതരണവും ഉണ്ടായിരുന്നു. പ്രധാന വഴിപാടുകൾ തുളസിമാല, കദളിപ്പഴം, അവിൽ നിവേദ്യം, പാൽപ്പായസം, തൃകൈവെണ്ണ, ത്രിമധുരം, നെയ്യ് വിളക്ക് എന്നിവ ഉണ്ടായിരുന്നു.
