ശ്രീ കീഴൂർ മഹാശിവക്ഷേത്ര മഹോത്സവം; ചന്ത, കീഴൂർ ടൗണിനെ കൂടി ഉൾപ്പെടുത്തി വിപുലീകരിക്കണം

പയ്യോളി: ശ്രീ കീഴൂർ മഹാശിവക്ഷേത്രം ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ചന്ത, കീഴൂർ ടൗണിനെ കൂടി ഉൾപ്പെടുത്തി കൊണ്ട് വിപുലീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കീഴൂർ യൂണിറ്റ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം ആഘോഷ കമ്മിറ്റി ഭാരവാഹികൾക്ക് നൽകുകയും ചെയ്തു. യോഗത്തിൽ മൂഴിക്കൽ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. രാജു നർത്തകി, എം പി മോഹനൻ, പാറേമ്മൽ മമ്മത്, ടി. കെ ശങ്കരൻ, ടി. കെ സജീവൻ, കെ.ടി നിധീഷ് എന്നിവർ സംസാരിച്ചു.
