KOYILANDY DIARY.COM

The Perfect News Portal

ശ്രീ ഗുരുജി വിദ്യാനികേതൻ സ്കൂൾ റിപ്പബ്ലിക് ദിനാഘോഷത്തിൽ പൂമ്പാറ്റയായി ശിശുവാടിക വിദ്യാർത്ഥികൾ

കൊയിലാണ്ടി: കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ റിപ്പബ്ലിക് ദിനാഘോഷത്തിൽ പൂമ്പാറ്റയായി ശിശുവാടിക വിദ്യാർത്ഥികൾ. ശിശുവാടികയിലെ അൻപത് വിദ്യാർത്ഥികളാണ് പൂമ്പാറ്റയായും പൂക്കളായും അരങ്ങിലെത്തിയത്.
ആഘോഷ പരിപാടികളിൽ റിട്ട: എയർഫോഴ്സ് ഓഫീസർ ദാസൻ മണന്തല, റിട്ട: കരസേനാ ഉദ്യോഗസ്ഥൻ പുനത്തിൽ രാഘവൻ നായർ എന്നിവർ മുഖ്യാതിഥികളായി. ചടങ്ങിൽ മഞ്ജുഷ സജിത്ത് എം.വി അദ്ധ്യക്ഷത വഹിച്ചു. വി.കെ ഷമീർ, ശൈലജ നമ്പിയേരി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു. ഹെഡ്മാസ്റ്റർ കെ. കെ മുരളി സ്വാഗതം പറഞ്ഞു.
Share news