KOYILANDY DIARY.COM

The Perfect News Portal

ശ്രീ കോവിൽ സമർപ്പണവും ശിവരാത്രി മഹോത്സവവും

.
കൊയിലാണ്ടി: ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ആചാര്യ വിധിപ്രകാരം ശിൽപ്പ ചാതുരിയിൽ പുനർ നിർമ്മിച്ച
ശ്രീകോവിലിന്റെ സമർപ്പണം ഫെബ്രുവരി 8ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അടിത്തറ മുതൽ മേൽപ്പുര വരെ പൂർണ്ണമായും പുതുക്കി നിർമ്മിച്ച ശ്രീകോവിലിൻ്റെ മേൽപ്പുര ചെമ്പ് പതിക്കുകയും സോപാനവും  ദ്വാരപാലക ശില്പങ്ങളും ശ്രീലക വാതിലും പിച്ചള പൊതിയുകയുംചെയ്തു.
.
.
ഏകദേശം ഒരു കോടിയിലേറെ രൂപ ചെലവഴിച്ചാണ് പുനർനിർമ്മാണം പൂർത്തീകരിച്ചത്. ശ്രീകോവിൽ സമർപ്പണ ചടങ്ങ് കാലത്ത് 8 മണി മുതൽ ആരംഭിക്കും. മേള കലാരത്നം സന്തോഷ് കൈലാസ് സോപാന സംഗീതാർച്ചന നടത്തും. ശില്പികളെ ക്ഷേത്രം തന്ത്രി ആദരിക്കും.
ഉച്ചയ്ക്ക് പ്രസാദ ഊട്ടും ഉണ്ടാകും.
.
.
വൈകിട്ട് നടക്കുന്ന ശ്രീ കോവിൽ സമർപ്പണ സദസ്സിൽ ക്ഷേത്രം ട്രസ്റ്റി കോഴിക്കോട് സാമൂതിരി രാജ പി കെ കേരള വർമ്മ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേൽപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാട്, -സംപൂജ്യ സ്വാമി ഹരിഹരാനന്ദ സരസ്വതി, പ്രമുഖ പ്രവാസി വ്യവസായിയും സാംസ്കാരിക പ്രവർത്തകനുമായ
ബാലൻ അമ്പാടി, ചലച്ചിത്ര സീരിയൽ താരം രക്ഷാരാജ്, മേള കലാരത്നം സന്തോഷ് കൈലാസ് എന്നിവർ പങ്കെടുക്കും .
.
പ്രവീൺ കാമ്പ്രം, ഡോ: എം.കെ. കൃപാൽ ദിവ്യ കിരൺ എന്നിവർ ഗാനാർച്ചന നടത്തും. കുച്ചുപ്പുടി, ഭരതനാട്യം എന്നീ നൃത്ത ഇനങ്ങളും വേദിയിലെത്തും. ശിവരാത്രി മഹോത്സവം 10ന്  7മണിക്ക് കൊടിയേറും.
രാത്രി 9 മണിക് ഭക്തിഗാനമേള.
  • 11ന് കാലത്ത് മൊത്തവിലാസം കൂത്ത് , കാഴ്ച ശിവേലി, കലാമണ്ഡലം ഹരികൃഷ്ണൻ ഒരുക്കുന്ന തായമ്പക. 12ന് ഉത്സവബലി, ക്ഷേത്രം മാതൃ സമിതിയുടെ ശിവനാമജപം, കുന്നിമഠം ഭജന സംഘം അവതരപ്പിക്കുന്ന
  • ഗാനാമൃതം, ആഘോഷ വരവുകൾ, തിരുവാതിരക്കളി നടന രാവ്, നൃത്തധാര എന്നിവയുണ്ടാകും.
  • 13 ന് സർവ്വൈശ്വര്യ പൂജ, ഓട്ടൻതുള്ളൽ പ്രശസ്ത സാഹിത്യകാരി ആർ രാജശ്രീക്ക് മൃത്യുഞ്ജയ പുരസ്കാര സമർപ്പണം, ചെണ്ട വാദ്യ പ്രതിഭ കാഞ്ഞിലശ്ശേരി വിനോദ് മാരാർക്ക് മേള കലാനിധി വാദ്യകലാ നാമ മുദ്ര സമ്മാനിക്കും. രാത്രി മെഗാ ഗാനമേള.
  • 14ന് തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാരുടെ പ്രമാണത്തിൽ കാഴ്ചശീവേലി  തുടർന്ന് ഭക്തിഗാനമേള, പ്രസാദഊട്ട്, ഗാനാഞ്ജലി മലക്കെഴുന്നളിപ്പ് ,
  • മടക്കെഴുന്നെള്ളിപ്പ് തുടർന്ന് ആലിൻ കീഴ് മേളം കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ  മേള പ്രമാണത്തിൽ വെളിയന്നൂർ സത്യൻ മാരാർ, മുചുകുന്ന് ശശി മാരാർ, മേള കലാരത്നം സന്തോഷ് കൈലാസ്, കൊട്ടാരം ബിനു മാരാർ, രഞ്ജിത്ത് മാരാർ, മാരായ മംഗലം രാജീവൻ, അരവിന്ദൻ കാഞ്ഞിലശ്ശേരി വളയനാട് ശരവണൻ തുടങ്ങി എൺപതോളം വാദ്യകലാകാരൻമാർ പങ്കെടുക്കും.
  • 15 ന് മഹാശിവരാത്രി ദിനത്തിൽ സഹസ്ര – കുംഭാഭിഷേകം, മുറജപം,  ചതുശ്ശഃപ്പായസ നിവേദ്യം, കാഴ്ചശീവേലി പ്രബന്ധക്കൂത്ത്, ശിവദം ശാസ്ത്രീയ നൃത്താർച്ചന. ഉച്ചയ്ക്ക് പ്രസാദ ഊട്ട്, ദീപാരാധനയ്ക്കുശേഷം ശയന പ്രദക്ഷിണം, ഭക്തിഗാനമേള ഇരട്ടത്തായമ്പക.
  • 16ന് പള്ളിവേട്ട 17 ന് കുളിച്ചാറാട്ടോടെ മഹോത്സവം സമാപിക്കും.
.
വാർത്താ സമ്മേളനത്തിൽ ഷൈജു ഹരിചന്ദനം, രാജൻ കളത്തിൽ, എം.ഒ. ഗോപാലൻ മാസ്റ്റർ, രഞ്ജിത്ത് കുനിയിൽ, ചന്ദ്രശേഖരൻ മാതൃഛായ, വിനീത് തച്ചനാടത്ത് എന്നിവർ പങ്കെടുത്തു.
Share news