കൊയിലാണ്ടി നഗരസഭ സ്പോർട്സ് സമ്മിറ്റ് 4ന് നടക്കും

കൊയിലാണ്ടി നഗരസഭ സ്പോർട്സ് സമ്മിറ്റ് 4ന് നഗരസഭ ഇ.എം.എസ് ടൗൺഹാളിൽ നടക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു. കേരളത്തിന്റെ പുതിയ കായിക നയവും കായിക സമ്പദ്ഘടനയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനായി 2024 ജനുവരി 11 മുതൽ 14 വരെ അന്താരാഷ്ട്ര കായിക സമ്മേളനം സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് സംഘടിപ്പിക്കുകയാണ്.

അതിന് മുന്നോടിയായാണ് കൊയിലാണ്ടി നഗരസഭയിലും സ്പോർട്സ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. സമൂഹത്തിലെ വിവിധ മേഖലയിലുള്ളവരെയും വിദഗ്ദരേയും കായിക രംഗത്തേക്ക് കൂട്ടിച്ചേർക്കുകയാണ് സമ്മിറ്റിന്റെ ലക്ഷ്യം. നഗരസഭ സമ്മിറ്റിൽ കായിക പ്രതിഭകൾ, കായിക അദ്ധ്യാപകർ, കായിക ക്ലബ്ബുകളുടെ പ്രതിനിധികൾ. വിദ്യാഭ്യാസ സ്ഥാപന മേധാവികൾ, PTA പ്രതിനിധികൾ, സഹകരണ സ്ഥാപനങ്ങൾ, വാണിജ്യ – വ്യാപര സ്ഥാപനങ്ങൾ, റസിസൻസ് അസോസിയേഷൻ, വായനശാലകൾ, രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ സംഘടനകൾ, NCC, NSS, SPC പ്രോഗ്രാം ഓഫീസർമാർ എന്നിവരുടെയും പ്രതിനിധികളും പങ്കാളികളാകും.

ജനുവരി 4ന് വ്യാഴാഴ്ച വൈകു. 3 മണിക്കാണ് സമ്മിറ്റിന് വേദി ഒരുക്കുന്നത്. കൊയിലാണ്ടി നഗരസഭയുടെ കായികരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് സമ്പൂർണ പിന്തുണ നൽകുവാനും നിർദേശങ്ങൾ സമർപ്പിക്കുവാനും താങ്കൾ സമ്മിറ്റിൽ പങ്കാളികളാവണമെന്ന് ചെയർപേഴസൺ അഭ്യർത്ഥിച്ചു.
