”ഒറ്റമുറി ജീവിതം” ഡോക്യുമെൻ്ററിക്ക് സ്പെഷ്യൽ ജൂറി പുരസ്കാരം

കൊയിലാണ്ടി: ”ഒറ്റമുറി ജീവിതം” ഡോക്യുമെൻ്ററിക്ക് സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചു.. തെക്കൻ സ്റ്റാർ മീഡിയ & ഡ്രാമ ഫിലിം സൊസൈറ്റി തിരുവനന്തപുരം സംഘടിപ്പിച്ച ഷോർട്ട് ഫിലിം മ്യൂസിക്കൽ ആൽബം, ഡോക്യുമെന്ററി ഫെസ്റ്റിവലിലാണ് പുരസ്ക്കാരം ലഭിച്ചത്.

നമ്പ്രത്തുകരയിലെ വേലായുധേട്ടന്റെ ജീവിത കഥ പറഞ്ഞ ”ഒറ്റമുറി ജീവിതം” എന്ന ഡോക്യുമെന്ററിക്കാണ് സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ സിനിമാതാരം മാളവികയിൽ നിന്ന് രഞ്ജിത് (മലബർചാനൽ) പുരസ്ക്കാരം ഏറ്റുവാങ്ങി.

