സുരേഷ് ഒ കെ രചനയും സംവിധാനവും നിർവഹിച്ച ജാഗ്രത എന്ന ആൽബത്തിന് സ്പെഷ്യൽ ജൂറി അവാർഡ്

തിരുവനന്തപുരം: അനന്തലക്ഷ്മി മ്യൂസിക് & ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാന തലത്തിൽ നടത്തിയ ആൽബം, ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ സുരേഷ് ഒ കെ രചനയും സംവിധാനവും നിർവഹിച്ച ജാഗ്രത എന്ന ആൽബത്തിന് സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ സിനി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കോഡിനേറ്റർ മുകുന്ദൻ കണ്ണൂരിൽ നിന്നും സുരേഷ് അവാർഡ് ഏറ്റുവാങ്ങി.

ചടങ്ങിൽ രാജേഷ് ബാലരാമപുരം, ഓമനക്കുട്ടൻ, റാണി മോഹൻദാസ്, ശാന്തി അലൻ, സംസ്ഥാന സർക്കാരിന്റെ നേഴ്സ് അവാർഡ് ജേതാവ് ജ്യോതി, പ്രശസ്ത സിനിമ മേക്കപ്പ് മാൻ സുധി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
