SPC കേഡറ്റുകള്‍ക്ക് ദുരന്ത നിവാരണ പ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കി

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: വൊക്കേഷണല്‍ എച്ച്.എസ്.എസ്സില്‍ നടക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഓണക്കാലവധി ക്യാമ്പില്‍ കേഡറ്റുകള്‍ക്ക് ദുരന്ത നിവാരണ പ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കി. കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ ജീവനക്കാരാണ് പരിശീലനം നല്‍കിയത്.
അസി. സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ആനന്ദന്റെ നേതൃത്വത്തിലായിരുന്നു പരിശീലനവും ക്ലാസും. കുട്ടികള്‍ ഫയര്‍ സ്റ്റേഷനിലെത്തി അഗ്നിശമന ഉപകരണങ്ങള്‍ കണ്ടു. ലീഡിംങ്ങ്ഫയര്‍മാന്‍ കെ. പ്രദീപ്, ഫയര്‍മാന്‍മാരായ ജി.കെ.ബിജുകുമാര്‍, പി.ഷിജിത്ത്, എ.പി. ജിതേഷ്, ബിനീഷ് എന്നിവര്‍ വിശദീകരിച്ചു. ക്യാമ്പിന് കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സി.പി.ഒ. പി. സിനി, ടി. ദാമോദരന്‍, ടി.എന്‍. രജിന എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

