തൊഴിലുറപ്പ് നിയമം അട്ടിമറിച്ചതിന് പിന്നാലെ സോണിയാ ഗാന്ധി പ്രധാനമന്ത്രിയുടെ ചായ സത്ക്കാരത്തില്‍ പങ്കെടുത്തത് തികച്ചും തെറ്റായ സന്ദേശം; ഡോ. ജോണ്‍ ബ്രിട്ടാസ് എം പി
.
തൊഴിലുറപ്പ് നിയമം അട്ടിമറിച്ചതിന് പിന്നാലെ സോണിയാ ഗാന്ധിയും എൻ കെ പ്രേമചന്ദ്രനും പ്രധാനമന്ത്രിയുടെ ചായ സത്ക്കാരത്തില്‍ പങ്കെടുത്തത് തികച്ചും തെറ്റായ സന്ദേശമാണ് നല്‍കിയതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ഇന്ത്യ സഖ്യത്തിൻ്റെ പൊതു നിലപാടിനെതിരായ തീരുമാനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രിയങ്ക ഗാന്ധി അടക്കമുള്ളവർ ചായ സത്ക്കാരത്തിൽ പങ്കെടുത്തത് ഇന്ത്യൻ ജനാധിപത്യത്തിനേറ്റ തീരാ കളങ്കമാണ്. അംബേദ്കറെ അപമാനിച്ചതിൽ
തേയില സത്ക്കാരത്തിൽ വിട്ടുനിന്നവരാണ് പ്രതിപക്ഷം. കോൺഗ്രസിൻ്റേത് അസാമാന്യ രാഷ്ട്രീയ ഉളുപ്പ്. ഉദകക്രിയയ്ക്ക് വേണ്ടി പോയതെന്നാണ് സംശയം. മോദിയെ പരസ്പരം പുകഴ്ത്തുന്നവർ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം ചോദിച്ചു.

മഹാത്മാഗാന്ധിയുടെ ചിത്രം ഇന്ത്യൻ രൂപയിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. ഈ സത്ക്കാരത്തിലും കോൺഗ്രസ് പങ്കെടുത്തേക്കും. പ്രധാനപ്പെട്ട നേതാക്കളെല്ലാം ചായ സത്ക്കാരത്തിൽ നിന്നും വിട്ടുനിന്നു. പ്രിയങ്ക ഗാന്ധിക്ക് പാർലമെന്ററി പാർട്ടിയിൽ അംഗത്വമില്ല. മറ്റു പാർട്ടി നേതാക്കളെപ്പോലും പ്രിയങ്ക ഗാന്ധി വഴി തെറ്റിച്ചു. കോൺഗ്രസ് ചെയ്തത് വലിയ അതിക്രമമാണെന്ന് അദ്ദേഹം പറഞ്ഞു.

വയനാട് പുനരധിവാസത്തിന് സഹായം നൽകാത്ത കേന്ദ്രത്തിനെതിരെ പ്രിയങ്ക സംസാരിക്കുന്നില്ല. രണ്ട് സഭകളിലും ചായ സത്ക്കാരം ഉണ്ടായിരുന്നു. ഇടത് എംപിമാർ സത്ക്കാരത്തിൽ നിന്നും വിട്ടു നിന്നു. രാഹുൽ ഗാന്ധി ഉണ്ടായിരുന്നെങ്കിൽ സത്ക്കാരത്തിൽ പങ്കെടുക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.



