KOYILANDY DIARY.COM

The Perfect News Portal

ബാലുശേരി പനായിയിൽ അച്ഛനെ മകൻ വെട്ടിക്കൊലപ്പെടുത്തി

കോഴിക്കോട്: ബാലുശേരി പനായിയിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു. പനായി ചാണോറ അശോകനെ (71)യാണ് മകൻ സുധീഷ് (35) വെട്ടിക്കൊന്നത്.  അച്ഛനും മകനും മാത്രമാണ് വീട്ടിൽ താമസം. തിങ്കളാഴ്‌ച രാത്രിയായിട്ടും വീട്ടിൽ വെളിച്ചമൊന്നും കാണാത്തതിനെ തുടർന്ന് അയൽവാസികൾ വന്നുനോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ മൃതദേഹം കാണുന്നത്. ലഹരിയ്ക്കടിമയായ സുധീഷ് മാനസികാസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നു. അച്ഛനും മകനും തമ്മിൽ തിങ്കളാഴ്‌ച രാവിലെ വഴക്കുണ്ടായിരുന്നു.
അശോകന്റെ ഭാര്യ ശോഭനയെ ഇളയ മകൻ സുമേഷ് 13 വർഷം മുമ്പ് വീട്ടിൽ വെട്ടിക്കൊലപ്പെടുത്തി തുങ്ങി മരിച്ചിരുന്നു. ഇതിനു ശേഷം ആശോകനും സുധീഷും മാത്രമാണ് വീട്ടിൽ താമസം. കൊലപാതകത്തിനു ശേഷം വീട് വിട്ടിറങ്ങിയ സുധീഷിനെ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.

 

Share news