യുഡിഎഫ് സ്ഥാനാർത്ഥിയായ അച്ഛനെ മകൻ പരാജയപ്പെടുത്തി

കുട്ടനാട്: ഉപതെരഞ്ഞെടുപ്പിൽ അച്ഛനെ മകൻ പരാജയപ്പെടുത്തി. രാമങ്കരി 13-ാം വാർഡിലെ ഉപതിരഞ്ഞെടുപ്പിലാണ് എൽഡിഎഫ് സ്ഥാനാർഥി സി.പി.എമ്മിലെ ബി. സരിൻകുമാർ വിജയിച്ചത്. കടുത്ത പോരാട്ടത്തിൽ യു.ഡി.എഫ്. സ്ഥാനാർഥിയു. സരിന്റെ പിതാവുമായ വി.എ. ബാലകൃഷ്ണനെ ഒമ്പത് വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ആകെ 857 വോട്ടർമാരിൽ 685 വോട്ടുകളാണ് പോൾ ചെയ്തത്. സരിൻകുമാർ -315, ബാലകൃഷ്ണൻ – 306, ബി.ജെ.പിയുടെ ശുഭപ്രഭ – 42 എസ്.യു.സി.ഐയുടെ വി.ആർ.അനിൽ – 22 എന്നിങ്ങനെയാണ് വോട്ടുകൾ നേടിയത്.
