KOYILANDY DIARY.COM

The Perfect News Portal

റെഡ് ക്രോസ് അവാർഡ് സ്നേഹ പ്രഭ ചാത്തമംഗലത്തിന് സമ്മാനിച്ചു

കൊയിലാണ്ടി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് മൂന്നാമത് എ. ടി. അഷറഫ് സ്മാരക ജില്ലാ അവാർഡ് സ്നേഹ പ്രഭ ചാത്തമംഗലത്തിന് സമ്മാനിച്ചു. എം. കെ. രാഘവൻ എം.പി. അവാർഡ് കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മികച്ച ദുരന്ത, ദുരിതാശ്വാസ, ആതുര സേവന, ജീവകാരുണ്യ പ്രവർത്തകർക്കാണ് റെഡ് ക്രോസ് അംഗവും സിവിൽ ഡിഫൻസ് റീജണൽ ഡെപ്യൂട്ടി വാർഡനുമായ എടി അഷ്റഫ് കാപ്പാടിന്റെ പേരിലുള്ള റെഡ് ക്രോസ് അവാർഡ് നൽകാറുള്ളത്.
കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി തഹസിൽദാറും താലൂക്ക് റെഡ്ക്രോസ് സൊസൈറ്റി പ്രസിഡണ്ടുമായ സി. പി. മണി അധ്യക്ഷനായി. റെഡ്ക്രോസ് ജില്ലാ ചെയർമാൻ സത്യനാഥൻ മാടഞ്ചേരി എ ടി അഷ്റഫ് സ്മാരക പ്രഭാഷണം നടത്തി. ജൂറി ചെയർമാൻ എം.ജി. ബൽരാജ് അവാർഡ് പ്രഖ്യാപിച്ചു. ജില്ലാ സെകട്ടറി കെ. കെ. ദീപു അനുമോദന ഭാഷണം നടത്തി.
നഗരസഭാ കൗൺസിലർ സിന്ധു സുരേഷ് വിവിധ സന്നദ്ധ സ്ഥാപനങ്ങൾക്ക് കൈത്താങ്ങ് വിതരണം നടത്തി. കെ.കെ. ഫാറൂഖ് കാഷ് അവാർഡ് സമർപിച്ചു. എൻ. വിജയഭാരതി ജേതാവിനെ പൊന്നാട അണിയിച്ചു. താലൂക്ക് ചെയർമാൻ കെ. കെ.രാജൻ സ്വാഗതവും സെക്രട്ടറി ആർ.സി. ബിജിത്ത് നന്ദിയും പറഞ്ഞു.
Share news