KOYILANDY DIARY.COM

The Perfect News Portal

ആമയിഴഞ്ചാൻ തോട് ഉൾപ്പെടെയുള്ള ചെറുതോടുകൾ പൂർണമായും ശുചീകരിക്കും; മുഖ്യമന്ത്രിയുടെ അടിയന്തര യോഗത്തിൽ തീരുമാനം

ആമയിഴഞ്ചാൻ തോട് ഉൾപ്പെടെയുള്ള ചെറുതോടുകൾ പൂർണമായും ശുചീകരിക്കുവാൻ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിൽ തീരുമാനം. റെയിൽവേയിലെ മാലിന്യ നീക്കത്തിന് സർക്കാരിനോട് റെയിൽവേ സഹായം അഭ്യർത്ഥിച്ചു. ബണ്ട് കെട്ടി വെള്ളം വറ്റിച്ച് നൽകാമെന്ന് റെയിൽവേ അറിയിച്ചു. കനാലിനുള്ളിലെ മാലിന്യനീക്കം ഇറിഗേഷൻ ഏറ്റെടുക്കണമെന്നുമാണ് ആവശ്യം.

റെയിൽവേയുടെ ഭാഗത്തെ മാലിന്യനീക്കം ഇറിഗേഷൻ വകുപ്പുമായി ചേർന്ന് നടത്താൻ ആണ് ആലോചന. ചീഫ് സെക്രട്ടറി യോഗം വിളിച്ച് അന്തിമ തീരുമാനം എടുക്കും. ശുചീകരണ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല സബ് കളക്ടർക്ക് ആണ്. നഗരസഭക്ക് കീഴിലെ സ്ഥലങ്ങൾ നഗര സഭയും ശുചിയാക്കും, ഇറിഗേഷൻ വകുപ്പിന്റെ കീഴിൽ ഉള്ള സ്ഥലം വകുപ്പ് ശുചിയാക്കും. ആമയിഴഞ്ചാൻ തോട് ശുചീകരണത്തിന് സ്ഥിരം സമിതി ഉണ്ടാക്കും. നഗരസഭ, റെയിൽവേ, ഇറിഗേഷൻ വകുപ്പ് പ്രതിനിധികൾ ആണ് അംഗങ്ങൾ.

 

Share news