KOYILANDY DIARY.COM

The Perfect News Portal

SMA കോഴിക്കോട് ജില്ലാ സമ്മേളനം കെ. ദാസൻ എം. എൽ.എ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പല മഹല്ലുകളിലും വഖഫ് സ്വത്തുകളിലും രാഷ്ട്രീയവും മറ്റുമായ താല്പര്യങ്ങൾക്ക് വിധേയമായി വഖഫ് ബോർഡ് ഇടപെട്ട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിൽ കൊയിലാണ്ടി ഖൽഫാൻ ഓഡിറ്റോറിയത്തിൽ നടന്ന സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ ) ജില്ലാ സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. മുസ്ലിം സമൂഹത്തിലും, മഹല്ലുകളിലും മതാധിഷ്ഠിതമായ നീതിയും സത്യസന്ധതയും പാലിച്ചു ശാന്തിയും സമാധാനവും നിലനിർത്താൻ വഖഫ് ബോർഡ് പ്രതിജ്ഞാബദ്ധമാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം കെ ദാസൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു.  എസ്. എം. എ   സംസ്ഥാന പ്രസിഡന്റ് കെ കെ. അഹമ്മദ്‌ കുട്ടി മുസ്‌ലിയാർ  അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സൈൻ ബാഫഖി തങ്ങൾ പതാക ഉയർത്തി. വിവിധ സെഷനുകളിലായി റഹ്മത്തുള്ള സഖാഫി എളമരം, അഡ്വ. ഷുഹൈബ്, യാഖൂബ് ഫൈസി, പത്തപ്പിരിയം, അബ്ദു റഷീദ് സഖാഫി വിഷയങ്ങൾ അവതരിപ്പിച്ചു. സയ്യിദ് കെ വി തങ്ങൾ, കൊയിലാട്ട് കുഞ്ഞിസീതി കോയ തങ്ങൾ, എ കെ സി മുഹമ്മദ്‌ ഫൈസി, വി പി എം ഫൈസി വല്യാപ്പള്ളി, കുഞ്ഞബ്ദുല്ല കടമേരി, ടി എ റഷീദ് മുസ്‌ലിയാർ, കെ എം  അബ്ദുൽ ഹമീദ്, ജി അബൂബക്കർ, മുഹമ്മദലി സഖാഫി വളളിയാട്, സി അബ്ദുർ റഹ്മാൻ മാസ്റ്റർ നരിക്കുനി, യുസുഫ് സഖാഫി, സിദ്ദീഖ് അസ്ഹരി, ദുൽകിഫിൽ കാമിൽ സഖാഫി, ഉസ്മാൻ മാസ്റ്റർ അണ്ടോണ, കീലത്ത് മുഹമ്മദ്‌ മാസ്റ്റർ, അസീസ് മാസ്റ്റർ പയ്യോളി, സയ്യിദ് താഹ തങ്ങൾ, ടി കെ  അബ്ദുള്ള കുട്ടി ഹാജി എന്നിവർ  സംബന്ധിച്ചു.
ജില്ലയിലെ മികച്ച സേവനത്തിനു അർഹരായ അധ്യാപകർക്ക് സമസ്ത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ്‌ സയ്യിദ് അലി ബാഫഖി തങ്ങൾ അവാർഡുകൾ സമ്മാനിച്ചു. |
Share news

Leave a Reply

Your email address will not be published. Required fields are marked *