ഇരിങ്ങലിൽ സൂപ്പർമാർക്കറ്റിൻ്റെ ഷട്ടർ തകർത്ത് മോഷണം

ഇരിങ്ങലിൽ സൂപ്പർമാർക്കറ്റിൻ്റെ ഷട്ടർ തകർത്ത് മോഷണം. 30000 രൂപ നഷ്ടപ്പെട്ടു. ഇരിങ്ങൽ താഴെകളരി യു.പി സ്കൂൾ റോഡിൽ പ്രവർത്തിക്കുന്ന ‘കലവറ സ്റ്റോർ’ എന്ന സൂപ്പർമാർക്കറ്റിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച പുലർച്ചയോടെയാണ് സംഭവം. കടയിലെ മേശയിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്.
പയ്യോളി പൊലീസുംവിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കളെന്ന് സംശയിക്കുന്ന 2 പേർ മങ്ങൂൽപാറ ബസ് സ്റ്റോപ്പിനു സമീപത്തെ കടവരാന്തയിൽ നിൽക്കുന്നതിൻ്റെ സി.സി ടി.വി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്.

പയ്യോളി ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ‘കൈരളി’ ഹോട്ടലിലും ബീച്ച് റോഡിൽ പ്രവർത്തിക്കുന്ന
‘ഫൈവ് – ജി’ മൊബൈൽ ഷോപ്പിലും സമാനമായ രീതിയിൽ ഷട്ടറിൻ്റെ പൂട്ടു തകർത്ത് മോഷണശ്രമം നടന്നിട്ടുണ്ട്. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് കടയുടമകൾ പറഞ്ഞു.

