കൊയിലാണ്ടി ഹാർബറിൻ്റെ രണ്ടാംഘട്ട വികസന പ്രവൃത്തിക്കായി 26.78 കോടി രൂപയുടെ ഭരണാനുമതി
കൊയിലാണ്ടി ഫിഷിംഗ് ഹാർബറിൻ്റെ രണ്ടാംഘട്ട വികസന പ്രവൃത്തിക്കായി 26.78 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കാനത്തിൽ ജമീല എം.എൽ.എ. അറിയിച്ചു. ഹാർബറിനുള്ളിലെ ആഴംകൂട്ടൽ, മലിനജല പ്രശ്നം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവയെല്ലാം പദ്ധതിയിൽ ഉൾപ്പെടും. 5.88 കോടി രൂപയുടെ ഡ്രഡ്ഡിങ്, 20.9 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവക്കാണ് ഭരണാനുമതി.
രണ്ടാം ഘട്ട വികസനത്തിൽ 100 മീറ്റർ ബർത്തിംഗ് ജട്ടി റോഡ്, ലോക്കർ മുറികൾ, മത്സ്യത്തൊഴി ലാളികൾക്കുള്ള വിശ്രമ കേന്ദ്രം, വല നെയ്യാനുള്ള ഷെഡ്, അഡ്മിനിസ്ട്രേറ്റിവ് കെട്ടിടം എന്നിവയെല്ലാം നിർമിക്കും. ഇതോടൊപ്പം ലേലപ്പുര നവീകരണം. ഫിഷ് ലാൻഡിങ് സെന്ററി്‌റെ നവീകരണം, കോൾഡ് സ്‌റ്റോറേജ് യൂണിറ്റ്, ക്ലീനിംഗിനുള്ള പ്രഷർ വാട്ടർ സിസ്റ്റം, വൈദ്യൂതി, ജലവിതരണ സംവിധാനങ്ങളുടെ നവീകരണം, ഹാർബർ സൗന്ദര്യവൽക്കരണം എന്നിവക്കും ഇതിനേടൊപ്പം അനുമതി ലഭിച്ചിട്ടുണ്ട്.
Advertisements
ബേസിൻ ചാനൽ ആഴംകൂട്ടുന്നതിന് 2,15,045 ഘന അടി മണ്ണ് ഡ്രഡ്ജ് ചെയ്ത് മാറ്റും. വികസനം പൂർത്തിയാകുന്നതോടെ മത്സ്യബന്ധനമേഖലക്ക് പുത്തനുണർവ്വ് കൈവരും.