ശ്രീ വാസുദേവ ആശ്രമം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

കൊയിലാണ്ടി: നടുവത്തൂർ ശ്രീ വാസുദേവ ആശ്രമം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ, ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക ഒഴിവ് നികത്തുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ മതിയായ അസ്സൽ രേഖകൾ സഹിതം 2024 ഒക്ടോബർ 26 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
