ശിവരാത്രി മഹോത്സവം ഇളനീർ വരവ് ഭക്തിസാന്ദ്രം

കക്കട്ടിൽ: മഹാശിവരാത്രിയോടനുബന്ധിച്ച് അമ്പലക്കുളങ്ങര ശ്രീ പാർവതി ക്ഷേത്രത്തിലേക്ക് ഇളനീർ വരവ് ഘോഷയാത്ര നടത്തി. തുടർന്ന് അഭിഷേകവും പ്രഭാഷണവും മാതൃസമിതിയുടെ തിരുവാതിരയും അരങ്ങേറി. മധുസൂദനൻ വളയം, കുനിയിൽ അനന്തൻ, എലിയാറ ശ്രീജിത്ത്, എടത്തിൽ ദാമോദരൻ, എം. ടി രവീന്ദ്രൻ, ടി എം കുമാരൻ, ടി. സുരേന്ദ്രൻ, ദിലീപൻ, കെ. പി കൃഷ്ണൻ, വിനോദൻ, രജീഷ്, എം സി പവിത്രൻ, ബാബു, കെ. രാമചന്ദ്രൻ, എം.ടി രാജൻ മുതലായവരും മാതൃസമിതി അംഗങ്ങളും പങ്കാളികളായി.
