KOYILANDY DIARY.COM

The Perfect News Portal

കൊച്ചി തീരത്തെ കപ്പല്‍ അപകടം: കണ്ടെയ്‌നറില്‍ തട്ടി മത്സ്യബന്ധന വലകള്‍ വ്യാപകമായി നശിക്കുന്നു

കൊച്ചി തീരത്തെ കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ലക്ഷങ്ങളുടെ നാശനഷ്ടം. കടലില്‍ ഒഴുകി നടക്കുന്ന കണ്ടെയ്‌നറില്‍ തട്ടി മത്സ്യബന്ധന വലകള്‍ വ്യാപകമായി നശിക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞദിവസം മാത്രം 16 ബോട്ടുകളിലായി 38 ലക്ഷം രൂപയുടെ വലകള്‍ നശിച്ചു.

 

ഒരു വലയ്ക്ക് ഒന്നര ലക്ഷം രൂപ വരെ വിലയുണ്ട്. ചില ബോട്ടുകളിലെ 5 വലകള്‍ വരെ നശിച്ചു. ട്രോളിങ് നിരോധം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രതിസന്ധി. കടലിലെ കണ്ടെയ്‌നര്‍ കണ്ടെത്തി കരയില്‍ എത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുങ്ങിയ കപ്പലില്‍ നിന്നു ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകളാണ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

Share news