ശിഹാബ് തങ്ങൾ സ്വയം സഹായ സംഘം പ്രവർത്തക സംഗമവും ആദരവും

കോഴിക്കോട്: കേരള ശിഹാബ് തങ്ങൾ സ്വയം സഹായ സംഘം ആൻ്റ് വനിത വിംഗ് സംഘടിപ്പിച്ച പ്രവർത്തക സംഗമവും ആദരവും നാഷണൽ ഹോസ്പിറ്റൽ, കെ.എം.സി.ടി ഗ്രൂപ്പ് ചെയർമാൻ ഡോ.കെ. മൊയ്തു ഉദ്ഘാടനം ചെയ്തു. ഇൻഡോർ സ്റ്റേഡിയം ഹാളിൽ നടന്ന പരിപാടിയിൽ സംഘം പ്രസിഡൻ്റ് പി.എം മുസമ്മിൽ പുതിയറ അധ്യക്ഷനായി. ലോക കേരളസഭ അംഗമായി വീണ്ടും തിരഞ്ഞെടുത്ത കബീർ സലാലയെ ഡോ. മൊയ്തു പൊന്നാട ചാർത്തി ആദരിച്ചു.

ഇൻ്റർനാഷണൽ മൈൻഡ് പവർ ട്രെയിനർ ആയിഷ നിഹാല മുഖ്യപ്രഭാഷണം നടത്തി. പി.എം മുഹമ്മദ് സഹീർ, സി.എ അബ്ദുൽ റസാഖ്,സാബിറ പൈക്കാട്ട്, സാജിത ബേപ്പൂര് സംസാരിച്ചു. സംഘം സെക്രട്ടറി സക്കീല കക്കോടി സ്വാഗതവും ഹൈറുന്നിസ ഫറോക്ക് നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് സമ്മാനവിതരണവും കലാപരിപാടികളും നടന്നു.
