കൊളക്കാട് യുപി സ്കൂളിൽ ശതസ്പന്ദം ആരംഭിച്ചു

ചേമഞ്ചേരി: കൊളക്കാട് യുപി സ്കൂളിൽ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായ ശതസ്പന്ദം ആരംഭിച്ചു. പ്രഥമ പരിപാടിയായ ‘വർണ്ണലയം’ പ്രശസ്ത ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്തു. നൂറു ചിത്രകാരന്മാർ വർണ്ണ ചിത്രങ്ങൾ വിരിയിച്ചു. യു.കെ രാഘവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ ലതിക, സ്കൂൾ മാനേജർ മുഹമ്മദ് റിയാസ്, പി ടി എ പ്രസിഡന്റ് ഷറഫുദ്ധീൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സത്യൻ കോട്ടുപൊയിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ റീന ടീച്ചർ നന്ദിയും പറഞ്ഞു. ശതസ്പന്ദത്തിന് റെ ഭാഗമായി പൂർവ്വാധ്യാപക വിദ്യാർത്ഥി സംഗമം, ദ്വിദിന സഹവാസക്യാമ്പ്,മെഡിക്കൽ ക്യാമ്പ്, ആർട്ടിഫിഷൽ ഇന്റലിജൻസ് പഠന ക്ലാസ്, സമാപന സമ്മേളനം എന്നിവയും നടക്കും.
