KOYILANDY DIARY.COM

The Perfect News Portal

സരിനെ അധിക്ഷേപിച്ച രാഹുൽ മാങ്കൂട്ടത്തിൽ നടപടിയെ തള്ളിപ്പറഞ്ഞ് ശശി തരൂർ

സരിനെ അധിക്ഷേപിച്ച രാഹുൽ മാങ്കൂട്ടത്തിൽ നടപടിയെ തള്ളിപ്പറഞ്ഞ് ശശി തരൂർ. രാഷ്ട്രീയത്തിൽ ഒരു മാന്യതയുണ്ട്. എതിർ ചേരിയിൽ ഉള്ളവരോടും മാന്യത കാട്ടണം. താൻ എതിർ സ്ഥാനാർത്ഥികളോട് പോലും മാന്യത കാട്ടുന്ന ആളാണെന്നും തരൂർ പറഞ്ഞു.

തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ രാജഗോപാലിനെ കണ്ടപ്പോൾ പരസ്പരം ഷാളുകൾ കൈമാറിയിട്ടുണ്ട്. ആ സ്നേഹ പ്രകടനം കൊണ്ട് ആശയപരമായ അടുപ്പമല്ല എന്നും ശശി തരൂർ കൂട്ടിച്ചേർത്തു. വ്യക്തിപരമായ സൗഹൃദങ്ങൾ രാഷ്ട്രീയത്തിൽ പ്രധാനം എന്നും ശശി തരൂർ. പാലക്കാട് സവിശേഷ സാഹചര്യം അറിയാമല്ലോ അതിൻറെ ഭാഗമായി സംഭവിച്ചതാകാം എന്നും ശശി തരൂർ പറഞ്ഞു

Share news