KOYILANDY DIARY.COM

The Perfect News Portal

സിവിൽ സർവ്വീസ് റാങ്ക് നേടിയ ശാരികയെ വള്ളത്തോൾ ഗ്രന്ഥാലയം പ്രവർത്തകർ ആദരിച്ചു

കീഴരിയൂർ: വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ പുസ്തകങ്ങളുടെ ചങ്ങാതിയായ ശാരികയെ ആദരിക്കാൻ ഗ്രന്ഥാലയം പ്രവർത്തകർ വീട്ടിലെത്തി. സെറിബ്രൽ പാൾസി രോഗബാധിതയായി ശാരീരിക വെല്ലുവിളികളെ നിശ്ചയദാർഢ്യം കൊണ്ട് അതിജീവിച്ച് ഇത്തവണത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ മുൻനിരയിൽ എത്തിയ മിടുക്കിയാണ് ശാരിക. തൻ്റെ സ്വപ്നമായ ഐ.എ.എസിന് തൊട്ടരികിലാണ് അവൾ ഇപ്പോൾ.

ഗ്രന്ഥാലയം പ്രസിഡണ്ട് വിനോദ് ആതിര, സെക്രട്ടറി പി. ശ്രീജിത്ത്, ഭരണ സമിതി അംഗങ്ങളായ ഐ. ശ്രീനിവാസൻ, വി.പി.സദാനന്ദൻ, ടി.പി.അബു, ലിനേഷ് ചെന്താര, ശശി നമ്പ്രോട്ടിൽ, ഡെലീഷ് ബി, സഫീറവി.കെ തുടങ്ങിയവർ പങ്കെടുത്തു.

Share news