അപകീർത്തി കേസിൽ ഷാജൻ സ്കറിയക്ക് ജാമ്യം

അപകീർത്തി കേസിൽ യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്ക് ജാമ്യം. മാഹി സ്വദേശിനി ഗാനാ വിജയൻറെ പരാതിയിലാണ് സൈബർ പോലീസ് കഴിഞ്ഞദിവസം ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തത്. സമൂഹത്തിൽ മോശം സ്ത്രീയെന്നു വരുത്തി തീർക്കാൻ വ്യാജവാർത്തകൾ നൽകിയെന്നായിരുന്നു പരാതി.

അതേസമയം, താൻ ആരെക്കുറിച്ചും അശ്ലീല പരാമർശങ്ങൾ നടത്തിയിട്ടില്ലെന്ന് ജാമ്യം ലഭിച്ച ശേഷം ഷാജൻ സ്കറിയ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഡിസംബർ 23നാണ് കേസിന് ആസ്പദമായ വീഡിയോ യൂട്യൂബ് ചാനൽ വഴി സംപ്രേഷണം ചെയ്തത്. പരാതിയെ തുടർന്ന് തിരുവനന്തപുരം കുടപ്പനക്കുന്നിലെ വീട്ടിൽ നിന്ന് ഇന്ന് രാത്രിയോടെ ഷാജനെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 75 (1)(4), കെപി ആക്ട് 120(o) എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരുന്നത്.

