KOYILANDY DIARY.COM

The Perfect News Portal

ഗവര്‍ണര്‍ക്കെതിരെ വീണ്ടും എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാനത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം പാളയം ജനറല്‍ ആശുപത്രി ജങ്ഷന് സമീപത്ത് വെച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്. നാലുപ്രവര്‍ത്തകരെ പോലീസ് നീക്കംചെയ്തു. ഗവര്‍ണര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രാജ്ഭവനിലേക്ക് പോകും വഴിയാണ് പ്രതിഷേധമുണ്ടായത്.

ആരിഫ് മുഹമ്മദ് ഖാന്‍ ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളിച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. കുറച്ച് ദിവസത്തെ ഇടവേളക്ക് ശേഷം പ്രതിഷേധം കെട്ടടങ്ങിയെന്ന് കരുതിയ ആരിഫ് മുഹമ്മദ്ഖാൻ പ്രതിഷേധം കണ്ട് അമ്പരന്നിരിക്കയാണ്.

Share news