KOYILANDY DIARY

The Perfect News Portal

സംസ്‌കൃ‌ത സർവകലാശാലയ്‌ക്കുകീഴിലെ ക്യാമ്പസുകൾ എസ്എഫ്ഐ തൂത്തുവാരി

കൊച്ചി: എസ്എഫ്ഐ തൂത്തുവാരി.. സംസ്‌കൃ‌ത സർവകലാശാലയ്‌ക്കുകീഴിലെ ക്യാമ്പസുകളിലെ വിദ്യാർഥി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക്‌ സമ്പൂർണ വിജയം. കാലടി, പയ്യന്നൂർ, കൊയിലാണ്ടി, തിരൂർ, ഏറ്റുമാനൂർ, പന്മന കേന്ദ്രങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ ക്യാമ്പസ്‌ യൂണിയനിലെ മുഴുവൻ സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു.

തുടർച്ചയായി 22-ാംവർഷമാണ് കാലടി സംസ്കൃത സർവകലാശാല ക്യാമ്പസ് യൂണിയണിൽ എസ്എഫ്ഐ വിജയിക്കുന്നത്. യൂണിയൻ ഭാരവാഹികൾ: കെ കെ ഭഗത് ബാബു (ചെയർമാൻ), വി എസ് അഞ്ജന (വൈസ് ചെയർപേഴ്സൺ), കെ വി മിഥുൻ (ജനറൽ സെക്രട്ടറി), അഷ്കർ സലിം (ആർട്സ് ക്ലബ് സെക്രട്ടറി), എ എസ് അമൃതലക്ഷ്മി (മാഗസിൻ എഡിറ്റർ), കീർത്തന ബാബു (ലേഡി റെപ്രസന്റേറ്റീവ്), അശ്വതി കൃഷ്ണ (ഡിസി ഒന്ന് റെപ്രസന്റേറ്റീവ്), പി ബി ശ്രീലക്ഷ്മി (ഡിസി രണ്ട് റെപ്രസന്റേറ്റീവ്), സി അഭിനവ് (ഡിസി മൂന്ന് റെപ്രസന്റേറ്റീവ്), എം എം രാജു (പിജി വൺ റെപ്രസന്റേറ്റീവ്), എം കെ ജ്യോതിഷ് (പിജി രണ്ട് ആൻഡ് പിഎച്ച്ഡി റെപ്രസന്റേറ്റീവ്).

Advertisements

ആകെ 20 യുയുസിയിൽ 19 എണ്ണം എസ്എഫ്ഐയും ഒരു സീറ്റ് കെഎസ്‌യുവും നേടി. വിജയത്തെത്തുടർന്ന് എസ്എഫ്ഐ കാലടി പട്ടണത്തിൽ ആഹ്ലാദപ്രകടനം നടത്തി. ‘അരാഷ്ട്രീയതയ്ക്കെതിരെ സർഗാത്മകരാഷ്ട്രീയം, വർഗീയതയ്ക്കെതിരെ മതനിരപേക്ഷ കലാലയങ്ങൾ’ എന്ന മുദ്രാവാക്യമുയർത്തിയാണ്‌ എസ്‌എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. എസ്എഫ്ഐ സ്ഥാനാർഥികളെ വിജയിപ്പിച്ച മുഴുവൻ വിദ്യാർഥികളെയും സംസ്ഥാന പ്രസിഡണ്ട് കെ അനുശ്രീയും സംസ്ഥാന സെക്രട്ടറി പി എം ആർഷോയും അഭിവാദ്യം ചെയ്തു.

Advertisements