KOYILANDY DIARY.COM

The Perfect News Portal

എസ് എഫ് ഐ കൊയിലാണ്ടി ഏരിയ സമ്മേളനം കെ വി റോഷൻ ബാബു നഗറിൽ നടന്നു

കൊയിലാണ്ടി: എസ് എഫ് ഐ കൊയിലാണ്ടി ഏരിയ സമ്മേളനം കെ വി റോഷൻ ബാബു നഗറിൽ നടന്നു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറയേറ്റ് അംഗം കെ.യു സരിത സമ്മേളനം ഉദ്ഘടനം ചെയ്തു. ജില്ലാ സെക്രട്ടറി, കെ വി അനുരാഗ് ജില്ലാ പ്രസിഡണ്ട് താജുദീൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ജാൻവി കെ സത്യൻ, ജില്ലാ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മിഥുൻ, ജില്ലാ  നന്ദന തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു,
പുതിയ ഭാരവാഹികളായി അഭിനവ് ബി ആർ (പ്രസിഡണ്ട്), നവതേജ് (സെക്രട്ടറി),  അശ്വിൻ ശശി, സഖാവ് അശ്വിൻ സി. കെ (ജോ. സെക്രട്ടറിമാർ), സുഹൈൽ, ദേവനന്ദ (വൈസ് പ്രസിഡുമാർ) എന്നിവരെ തെരഞ്ഞെടുത്തു.
Share news