പാത്തിക്കുളം നവീകരണം: ചുറ്റുമതിൽ നിർമ്മിച്ചതിൽ അഴിമതിയെന്ന് ബിജെപി
കൊയിലാണ്ടി: പാത്തിക്കുളം നവീകരണം: ചുറ്റുമതിൽ നിർമ്മിച്ചതിൽ അഴിമതിയെന്ന് ബിജെപി ആരോപിച്ചു. പന്തലായനി ബ്ലോക്കിലെ ചേമഞ്ചേരി പഞ്ചായത്തിലെ ഏഴാം വാർഡിൽപെട്ട പാത്തിക്കുളം അമൃത സരോവരം പദ്ധതിയിൽപ്പെടുത്തി നവീകരണ പ്രവർത്തികൾ നടന്നുവരികയാണ്. എന്നാൽ കുളം നവീകരണ പ്രവർത്തനങ്ങളിൽ ലക്ഷക്കണക്കിന രൂപയുടെ അഴിമതിയാണ് നടക്കുന്നതെന്ന് ബിജെപി ആരോപിച്ചു. കുളത്തിന്റെ മൂന്നു ഭാഗങ്ങൾ ഇന്റർലോക്ക് ചെയ്യാൻ വേണ്ടി 9,70467 രൂപയാണ് കാണിച്ചിരിക്കുന്നത്. ഇത്രയും തുകയുടെ പ്രവർത്തി അവിടെ നടന്നിട്ടില്ലെന്നും വ്യക്തമാണെന്ന് ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് ജയ് കിഷ് മാസ്റ്റർ പറഞ്ഞു.
പ്രധാനമന്ത്രിക്കും ജില്ല കളക്ടർക്കുo, മിഷൻ ഡയറക്ടർ ഫോർ അമൃത സരോവർ എന്നിവർക്കും പരാതി നൽകാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ചേമഞ്ചേരി ഏരിയ ജന: സെക്രട്ടറി സജീവ് കുമാർ, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് ജിതേഷ് കാപ്പാട്, ഏരിയ കമ്മറ്റി അംഗമായ സിജിത്ത്, സജീവൻ, നാരായണൻ പെരുങ്കുനി, സജീവൻ ചലാടത്ത് എന്നിവരും സന്നിഹിതരായിരുന്നു.