ബീഹാറില്‍ ജെഹാനാബാദ് ജില്ലയിലെ മാഖ്ദംപൂരിലുള്ള ബാബാ സിദ്ധനാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും ഏഴു പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. സംഭവസ്ഥലത്ത് കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്ന് ജെഹാനാബാദ് മജിസ്‌ട്രേറ്റ് അലംകൃത പാണ്ഡേ അറിയിച്ചു.