KOYILANDY DIARY.COM

The Perfect News Portal

സേതുലക്ഷ്മി അമ്മ പ്രഥമ എൻഡോവ്മെന്റ് വിതരണം നടത്തി 

.
ചിങ്ങപുരം: ഒതയോത്ത് സേതുലക്ഷ്മി അമ്മയുടെ പേരിലുള്ള പ്രഥമ എൻഡോവ്മെന്റിന് സികെജി മെമ്മോറിയൽ ഹയർ സെക്കഡറി സ്കൂൾ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി കുമാരി ശരണ്യ സായ് അർഹയായി. 2025-26 വർഷത്തെ പാഠ്യപാഠ്യേതര വിഷയങ്ങളിൽ തിളക്കമാർന്ന വിജയമാണ് ശരണ്യ സായ് കൈവരിച്ചത്. എൻഡോവ്മെന്റ് വിതരണം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഖില എം. പി നിർവഹിച്ചു.
ഇതോടൊപ്പം സ്കൂളിന്റെ ഉപഹാരം മൂടാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിന പിരിശത്തിൽ ശരണ്യ സായിക്ക് കൈമാറി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അബ്ദുൾ കരീം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ  അനസ് അണ്ണ്യാട്ട്, എസ്എംസി ചെയർമാൻ ലിനീഷ് തട്ടാരി, എംപിടിഎ പ്രസിഡണ്ട് അരുണിമ, പ്രിൻസിപ്പൽ ശ്യാമള ടീച്ചർ, ഹെഡ്മിസ്ട്രെസ് സജിത ടീച്ചർ, ഡെപ്യൂട്ടി HM സതീഷ് ബാബു മാസ്റ്റർ, അജയ് ഒതയോത്ത്, സുധീഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
Share news