KOYILANDY DIARY.COM

The Perfect News Portal

മുതിര്‍ന്ന സി.പി.ഐ(എം) നേതാവും മുന്‍ എം.എല്‍.എ യുമായ സി. പി കുഞ്ഞു അന്തരിച്ചു

മുതിര്‍ന്ന സി.പി.ഐ(എം) നേതാവും മുന്‍ എം.എല്‍.എ യുമായ സി. പി കുഞ്ഞു (93) അന്തരിച്ചു. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

1987 മുതല്‍ 1991 വരെ കോഴിക്കോട് നിന്നും നിയമസഭാംഗമായിരുന്നു. സി.പി.ഐ(എം) കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം, സി.പി.ഐ(എം) കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് അംഗം, വഖഫ് ബോർഡ് മെമ്പർ, കോർപ്പറേഷൻ പാർട്ടി കൗൺസിൽ ലീഡർ, മത്സ്യ തൊഴിലാളി യൂണിയൻ ജില്ല പ്രസിഡണ്ട് എന്നീ മേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി. പി. മുസാഫര്‍ അഹമ്മദിൻ്റെ പിതാവാണ്.

ഭാര്യ: എം. എം. കദീശബി. മക്കൾ: സി. പി. മുസാഫര്‍ അഹമ്മദ്, സി. പി. അബ്ദുൽ അസീസ്, അബ്ദുൽ നാസർ, ഫൈസൽ, സൈനബ, ഫൗസിയ, സലീന. മരുമക്കൾ: വി. അബ്ദുൽ നാസർ (ദുബായ്), സക്കീർ അലി, എം. എം. സലിത, പി. എം. ജാസ്മിൻ, ജൗഹറ, പരേതനായ മമ്മദ് കോയ.

 

 

Share news