സീനിയർ സിറ്റിസൻസ് ഫോറം കൊയിലാണ്ടി യൂണിറ്റ് വാർഷിക സമ്മേളനവും, തെരഞ്ഞെടുപ്പും
കൊയിലാണ്ടി: സീനിയർ സിറ്റിസൻസ് ഫോറം കൊയിലാണ്ടി യൂണിറ്റ് വാർഷിക സമ്മേളനവും, തെരഞ്ഞെടുപ്പും നടന്നു. ഇസ്രായേൽ ഫലസ്തീൻ അധിനിവേശം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എം.ജി.എസ് കോളേജിൽ വെച്ച് നടന്ന സമ്മേളനം കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു. എൻ. കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. പുഷ്പരാജൻ എൻ, ഇളയിടത്ത് വേണുഗോപാൽ, അശോകൻ ഇ, അണേല ബാലകൃഷ്ണൻ, പ്രേമ സുധ എന്നിവർ സംസാരിച്ചു.

പുതിയ വർഷത്തേക്കുള്ള ഭാരവാഹികളായി പ്രഭാകരൻ എൻ .കെ (പ്രസിഡണ്ട്), സുകുമാരൻ കെ, ചന്ദ്രൻ ഇ, (വൈസ് പ്രസിഡണ്ട്) പുഷ്പരാജൻ. എൻ (സെക്രട്ടറി), രവീന്ദ്രൻ. ടി.കെ, രാമകൃഷ്ണൻ. പി (ജോ.സെക്രട്ടറി), പ്രേമസുധ (ട് രഷറർ). അശോകൻ എടവന (സ്റ്റേറ്റ് കൗൺസിലർ), അണേല ബാലകൃഷ്ണൻ, ഇളയിടത്ത് വേണുഗോപാൽ (ജില്ലാ കൗൺസിലർ) എന്നിവരെ തെരഞ്ഞെടുത്തു/
