KOYILANDY DIARY

The Perfect News Portal

സീനിയർ സിറ്റിസൺ ഫോറം ഏക ദിന നേതൃശില്പശാല സംഘടിപ്പിച്ചു

കോഴിക്കോട്: സീനിയർ സിറ്റിസൺ ഫോറം ഏക ദിന നേതൃ ശില്പശാല സംഘടിപ്പിച്ചു. വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളും, അവകാശങ്ങളും, നിയമ പരിരക്ഷയും ലക്ഷ്യമാക്കിയാണ് സീനിയർ സിറ്റിസൺ ഫോറം  ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഏകദിന നേതൃ ശില്പശാല സംഘടിപ്പിച്ചത്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി വി.പി. ചാത്തുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി സോമൻ ചാലിൽ സ്വാഗതം പറഞ്ഞു. ഉള്ള്യേരി പങ്കജത്തിന്റെ സ്നേഹ ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്.
മുൻ സിവിൽ സർജൻ ഡോ. മഹറൂഫ് രാജ്, മുൻ ആർ.ഡി.ഒ. ശിവദാസൻ, മുൻ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരൻ നായർ, ട്രെയ്ൻ ഹേമപാലൻ, സാമൂഹ്യ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ ഇ.ഇന്ദു, അഡ്വ. വി.പി. രാധാ കൃഷ്ണൻ, എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസെടുത്തു.
Advertisements
കോ-ഓഡിനേറ്റർ ആർ.പി. രവീന്ദ്രൻ, ജില്ലാ വൈസ് പ്രസി കെ. ഗോവിന്ദൻ കുട്ടി മാസ്റ്റർ, മുൻ ജില്ലാ പ്രസിഡണ്ട് കെ. രാജീവൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ രാജപ്പൻ നായർ, ഇബ്രാഹിം തിക്കോടി, ലക്ഷ്മി ടീച്ചർ എന്നിവർ സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശില്പശാലകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.