സീനിയർ ചേംബർ ഇൻ്റർനാഷണൽ കൊയിലാണ്ടി ലീജിയൺ വർണ്ണം 2024 ചിത്രരചനാ മത്സരം

കൊയിലാണ്ടി: സീനിയർ ചേംബർ ഇൻ്റർനാഷണൽ കൊയിലാണ്ടി ലീജിയൺ വർണ്ണം 2024 ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കീഴരിയൂർ പഞ്ചായത്ത്, ചെങ്ങോട്ടുകാവ് പഞ്ചായത്ത്, കൊയിലാണ്ടി മുനിസിപ്പാലിറ്റി മേഘലയിലെ എൽ.കെ.ജി. മുതൽ 7-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായാണ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചത്.
.

.
പതിനൊന്ന് വർഷമായി സീനിയർ ചേംബർ ഇൻ്റർ നാഷനൽ കൊയിലാണ്ടി ലീജിയൺ ചിത്രരചനാ മത്സരം നടത്തുന്നു. ഇത്തവണ 500 ൽ അധികം വിദ്യാർത്ഥികൾ കൊയിലാണ്ടി ബോയ്സ് ഹൈസ്കൂൾ വച്ച് നടന്ന മത്സരത്തിൽ പങ്കെടുത്തു. കൊയിലാണ്ടി സീനിയർ ചേംബർ പ്രസിഡണ്ട് മനോജ് വൈജയന്തം ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. നാഷനൽ ട്രഷറർ ജോസ് കണ്ടോത്ത്, മുരളി മോഹൻ, ബാബു, പി. കെ. സി. കെ. ലാലു, സജിത്ത് കുമാർ വി. എം, അഡ്വ: ജതീഷ് ബാബു, അനിത, രാഖി ലാലു, ഷിംന റാണി
എന്നിവർ സംസാരിച്ചു.

വിജയികൾക്കുള്ള സമ്മാനവും. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും ഉള്ള സമ്മാനവും ഡിസംബർ 25ന് രാവിലെ 10 മണി മുതൽ കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് നൽകുന്നതാണ്.
