KOYILANDY DIARY

The Perfect News Portal

ആദിവാസികൾക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള ഇടപെടൽ നടത്തുന്നുണ്ട്; മന്ത്രി കെ രാധാകൃഷ്ണൻ

ആദിവാസികൾക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള ഇടപെടൽ നടത്തുന്നുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും സ്വയം തൊഴിൽ എന്നതാണ് ലക്ഷ്യം എന്നും മന്ത്രി സഭയിൽ പറഞ്ഞു. അങ്ങനെ അവരെ സ്വയം പര്യാപ്തതയിലേക്ക് കൊണ്ടുവരണം എന്നാണ് ഉദ്ദേശിക്കുന്നത്.

ഇന്റർനെറ്റ്‌ കണക്ടിവിറ്റി ഇല്ലാത്ത 1264 ആദിവാസി പ്രദേശങ്ങൾ ഉണ്ടായിരുന്നു. ഇതിൽ 1119 പ്രദേശങ്ങളിൽ കണക്ഷൻ എത്തിച്ചു. ബാക്കിയുള്ളയിടങ്ങളിൽ ഉടൻ എത്തിക്കും എന്നും മന്ത്രി പറഞ്ഞു.