ലോക്സഭയിലെ സുരക്ഷാ വീഴ്ച; 4 പേർ കസ്റ്റഡിയിൽ
ന്യൂഡൽഹി: ലോക്സഭയിലെ സുരക്ഷാ വീഴ്ചയിൽ നാലുപേർ കസ്റ്റഡിയിൽ. ലോക്സഭയ്ക്കുള്ളിൽ കടന്ന് കളർ സ്പ്രേയുമായി പ്രതിഷേധിച്ച രണ്ടുപേരെയും സഭയ്ക്ക് പുറത്ത് പ്രതിഷേധിച്ച രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്.

ശൂന്യവേള ആരംഭിക്കാനിരിക്കെ പ്രതികളിൽ രണ്ട് പേർ എംപിമാരുടെ ഇരിപ്പിടത്തിലേക്ക് ചാടി ഷൂസിനിടയിൽ ഒളിപ്പിച്ചുവച്ച സ്പ്രേ എടുത്തടിക്കുകയായിരുന്നു. ബിജെപി എംപി അനുവദിച്ച പാസ് ഉപയോഗിച്ചാണ് ഇവർ പാർലമെന്റിലെ സന്ദർശക ഗാലറിയിൽ എത്തിയത്. പ്രതികളിൽ ഒരാളുടെ കൈയ്യിൽ നിന്ന് ബിജെപി എം പി പ്രതാപ് സിംഹ നല്കിയ പാസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്തവരെ പാർലമെന്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

