അര്‍ജുനായുള്ള തിരച്ചില്‍ തുടരണം: മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു

അങ്കോളയിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം അറിയിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. മുഖ്യമന്ത്രി ഇന്ന് അര്‍ജുന്റെ കോഴിക്കോടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. അര്‍ജുനെ കണ്ടെത്തുന്നതിനായി ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്യുമെന്ന് ഉറപ്പ് നല്‍കിയശേഷമായിരുന്നു മുഖ്യമന്ത്രിയുടെ മടക്കം. പിന്നാലെയാണ് സിദ്ധരാമയ്യയ്ക്ക് കത്തയച്ചത്.

അതേസമയം, കർണ്ണാടക സർക്കാറിൻ്റെ ഭാഗത്ത് നിന്ന് ഒരറിയിപ്പും ഇപ്പോഴും ലഭിക്കുന്നില്ല എന്നും സ്വമേധയ തിരച്ചിലിന് ഇറങ്ങാൻ സന്നദ്ധനായ ഈശ്വർ മാൽപെക്കെതിരെ കേസെടുക്കും എന്ന ഭിഷണി മുഴക്കുന്നതായും അർജൻ്റെ ബന്ധുക്കൾ പരാതിപ്പെടുന്നു.

