KOYILANDY DIARY.COM

The Perfect News Portal

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സൂക്ഷ്മ പരിശോധന പൂർത്തിയായി: ഏഴ് സ്ഥാനാർത്ഥികൾ മത്സരിക്കും

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. ഏഴ് സ്ഥാനാർത്ഥികളാണ് മത്സര രം​ഗത്തുള്ളത്. ജെയ്‌ക് സി തോമസ് (എൽഡിഎഫ്), ചാണ്ടി ഉമ്മൻ (യുഡിഎഫ്), ജി ലിജിൻ ലാൽ (എൻഡിഎ), സന്തോഷ് ജോസഫ്, ലൂക്ക് തോമസ്, ഷാജി, പി കെ ദേവദാസ് എന്നിവരാണ് മത്സരിക്കുന്നത്.  മൂന്ന് പത്രികകൾ തള്ളി.
 

Share news