സയൻസ് ഫെസ്റ്റിവൽ; പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ പങ്കെടുക്കും

കൊയിലാണ്ടി: വാഹതിയിൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവൽ (IISF) 2024 ൽ പങ്കെടുക്കാൻ പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും യാത്രയയപ്പ് നൽകി. ഇത്തവണ പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളും പങ്കെടുക്കുന്നു. നവംബർ 30 മുതൽ ഡിസംബർ 3 വരെ ഗുവാഹട്ടി IIT യിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. സയൻസ് & ടെക്നോളജി നയിക്കുന്ന ഒരു ഹബ്ബായി ഇന്ത്യയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് IISF ന് ഉള്ളത്.

രസകരവും നൂതനവുമായ രീതിയിൽ ശാസ്ത്രവുമായി ഇടപഴകാനും, വിദ്യാർത്ഥികളും പ്രശസ്ത ശാസ്ത്രജ്ഞരും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തിനുള്ള ഒരു വേദിയായും, ഉപജീവനത്തിനു വേണ്ടിയുള്ള നൂതന സാങ്കേതിക വിദ്യകൾ പ്രദർശിപ്പിക്കുന്ന സാമൂഹിക വികസനത്തിനുള്ള ഒരു പ്ലാറ്റ്ഫോമായും, വിദ്യാർത്ഥികൾ അവരുടെ നൂതന സാങ്കേതിക വിദ്യകളും പ്രോട്ടോടൈപ്പുകളും പ്രദർശിപ്പിക്കുന്ന ഒരു ഇവന്റായും IISF ലോകശ്രദ്ധ ആകർഷിക്കുന്നു.

സ്കൂളിൽ നിന്നും 10 വിദ്യാർത്ഥികളും 3 അദ്ധ്യാപകന്മാരുമാണ് ഈ ഫെസ്റ്റിൽ പങ്കെടുക്കുന്നത്. അധ്യാപകരായ ഷാനവാസ് കെ വി, സുജിത്ത് സി, സുബിത്ത് എൻ എന്നിവരുടെ നേതൃത്വത്തിലാണ് സംഘം യാത്ര പുറപ്പെട്ടത്. സ്കൂൾ പ്രിൻസിപ്പാൾ പിജി ചിത്രേഷ്, HM ബീന കെ സി, PTA പ്രതിനിധി സാബു കീഴരിയൂർ, സ്കൂളിലെ പൂർവ്വ അധ്യാപകരായ മംഗളദാസ്, രാധാകൃഷ്ണൻ ആർ ഡി, എസ് ആർ ജയ്കിഷ്, മിഥുൻ മോഹൻ സി എന്നിവർ യാത്രയയപ്പിൽ പങ്കെടുത്തു.
