ത്രിവേണി സൂപ്പർ മാർക്കറ്റിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ മാർക്കറ്റ്

കൊയിലാണ്ടി ത്രിവേണി സൂപ്പർ മാർക്കറ്റിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. കൊയിലാണ്ടി നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷിജു മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. മാർക്കറ്റിംഗ് മാനേജർ കെ. സുധീർദാസ് അദ്ധ്യക്ഷതവഹിച്ചു. ചടങ്ങിൽ യൂണിറ്റ് ഇൻചാർജ് സി.പി. സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.
